പെഗസസ് ഫോൺ ചോർത്തൽ; രാജ്യത്തെ അറുപതോളം സ്ത്രീകളും പട്ടികയിൽ

പെഗസസ് ഫോൺ ചോർത്തൽ; രാജ്യത്തെ അറുപതോളം സ്ത്രീകളും പട്ടികയിൽ

ന്യൂഡൽഹി: സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള അറുപതിലധികം സ്ത്രീകളുടെ ഫോണ്‍ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച്‌ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പട്ടികയിലുണ്ട്.

മുൻ ജമ്മു കശ്മീരിലെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ ഫോണ്‍ നിരീക്ഷണത്തിലാക്കിയതായി നേരത്തെ പുറത്ത് വന്നിരുന്നു.

ഭീമ കൊറേഗാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വക്കീല്‍ സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ ഭാര്യ മിനാല്‍ ഗാഡ്ലിംഗിന്റെയടക്കം പേര് പട്ടികയിലുണ്ട്. ട്രൈബല്‍ ആക്ടിവിസ്റ്റ് സോണി സൊരിയുടെ നമ്പർ പട്ടികയിലുണ്ട്.
കൂടാതെ രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളുടെ ഫോണും പെഗാസസ് ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.