മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലേക്ക്; 140 എത്തിയാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കും

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലേക്ക്; 140 എത്തിയാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കും

ഇടുക്കി: മുല്ലപ്പെരിയാല്‍ അണക്കെട്ടിലെ ജനലിരപ്പ് ഉയരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് 136 അടിയോട് അടുത്തു. ഇതേതുടർന്ന് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 138 അടിയിലെത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നുണ്ട്.

142 അടിയാണ് പരമാവധി സംഭരണ ശേഷിയെന്നിരിക്കെ, ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 142 അടിയില്‍ അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.