ചെറുകിട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് കുറച്ച് അബുദാബി

ചെറുകിട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് കുറച്ച് അബുദാബി

അബുദാബി: എമിറേറ്റിലെ ബിസിനസ് സെറ്റപ്പ് ഫീസ് 1000 ദി‍‍ർമാക്കി കുറച്ചതായി അധികൃതർ. ലൈസന്‍സ് ഫീസ് പുതുക്കലും 1000 ദിർഹമാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ഫീസില്‍ 90 ശതമാനമാണ് കുറവ് വരുത്തിയിട്ടുളളത്. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യമേഖലയ്ക്ക് സഹായമാവുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.



നിലവിലെ ഫീസ് ഘടന പ്രാബല്യത്തിലാവുന്നതോടെ ചെറുകിട സംരംഭകർക്ക് ആശ്വാസമാകും. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഉള്‍പ്പടെ നിരവധി സ‍ർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് തീരുമാനം. നാളെ മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.