വാഷിംഗ്ടണ്‍: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും. ജോ ബൈഡന്‍ മന്ത്രിസഭയില്‍ വിദേശകാര്യ സെക്രട്ടറിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ആന്റണി ബ്ലിങ്കണ്‍ ഇന്ത്യയില്‍ എത്തുന്നത്. കാലാവസ്ഥാ വ്യതിയാനം, കോവിഡ് എന്നീ വിഷയങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ചര്‍ച്ച ആയേക്കും.
ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും ഇന്ത്യ-യു.എസ് ആഗോള പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമുള്ള അവസരമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ശക്തവും ബഹുമുഖവുമായ ഇന്ത-യു.എസ് ഉഭയകക്ഷി ബന്ധവും അവ കൂടുതല്‍ ദൃഢമാക്കാനുള്ള സാധ്യതയും ഇരുപക്ഷവും അവലോകനം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ആളിപ്പടരുന്നതിനിടെ വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുമെന്ന് യു.എസ് സൂചന നല്‍കി. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് യു.എസ് ആരായും. നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിക്കുമെന്നാണ് വിലയിരുത്തല്‍.