കോവിഡ് മരണക്കണക്കില്‍ വന്‍ അന്തരം: 16,170 മരണമെന്ന് മുഖ്യമന്ത്രി, വിവരാവകാശ രേഖയില്‍ മരണം 23,486; പ്രതിഷേധവുമായി പ്രതിപക്ഷം

കോവിഡ് മരണക്കണക്കില്‍ വന്‍ അന്തരം: 16,170 മരണമെന്ന് മുഖ്യമന്ത്രി, വിവരാവകാശ രേഖയില്‍ മരണം 23,486; പ്രതിഷേധവുമായി പ്രതിപക്ഷം

വിവരാവകാശ രേഖകള്‍ പുറത്തു വിട്ട് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ കണക്കും ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ കണക്കും തമ്മില്‍ വന്‍ പൊരുത്തക്കേട്. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ കണക്കിനെക്കാള്‍ 7316 കോവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് നടന്നതായാണ് കേരള മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് കോവിഡ് മരണങ്ങളിലെ വലിയ വ്യത്യാസം നിയമസഭയില്‍ ഉന്നയിച്ചത്. ഇക്കാര്യം ശരി വെക്കുന്ന വിവരാവകാശ രേഖകളും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ രേഖ പ്രകാരമാണ് കണക്കില്‍പ്പെടാത്ത 7316 കോവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ളതായി വിവരം ലഭിച്ചിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ കണക്ക് പ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 23,486 ആണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇന്നലെ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ ആകെ മരണം 16,170 മാത്രമാണ്. നേരത്തെ കേന്ദ്ര സര്‍ക്കാരും ഐസിഎംആറും സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് വിമര്‍ശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.