ഇടിക്കൂട്ടില്‍ നിന്ന് ഇന്ത്യയുടെ മേരി പുറത്ത്

ഇടിക്കൂട്ടില്‍ നിന്ന് ഇന്ത്യയുടെ മേരി പുറത്ത്

ടോക്യോ: ഒളിമ്പിക്‌സ് വനിതാ ബോക്സിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. ആവേശകരമായ പോരാട്ടത്തില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്.

ഇരുവരും വളരെ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ റൗണ്ടില്‍ വലന്‍സിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടില്‍ മേരികോം തിരിച്ചെത്തി. നിര്‍ണായകമായ മൂന്നാം സെറ്റും ജയിച്ചതോടെ വിജയം 3-2 ന് വലന്‍സിയ സ്വന്തമാക്കി.

റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു ഇന്‍ഗ്രിറ്റ് വലന്‍സിയ. ഇരുവരും തമ്മില്‍ മൂന്നാം തവണയാണ് റിങില്‍ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പ് ക്വര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇതിനു മുമ്പുള്ള മത്സരം.

കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് മേരി കോം നടത്തിയത്. ആറു തവണ ലോക ചാമ്പ്യനായ മേരി കോം മികച്ച പ്രകടനത്തോടെയാണ് ടോക്യോയില്‍ തുടങ്ങിയത്. 51 കിലോ വിഭാഗം ആദ്യ മത്സരത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഫെര്‍ണാണ്ടസിനെയാണ് മേരി കോം തോല്‍പിച്ചത്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.