അഫ്ഗാനിസ്താനില്‍ മിന്നല്‍പ്രളയം: അറുപതോളം പേര്‍ മരിച്ചു

അഫ്ഗാനിസ്താനില്‍ മിന്നല്‍പ്രളയം: അറുപതോളം പേര്‍ മരിച്ചു

കാംദേഷ്: അഫ്ഗാനിസ്താനിലെ കാംദേഷിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 60 പേര്‍ മരിച്ചു. നൂറ്റന്‍പതോളം പേരെ കാണാതായി. നാല്‍പ്പത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കൂടുതല്‍ പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് മരണനിരക്ക് കൂടുതല്‍.

അഫ്ഗാന്റെ നൂറിസ്താന്‍ പ്രവിശ്യയിലാണ് കാംദേഷ്. കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് മിന്നില്‍ പ്രളയത്തില്‍ 12 പേര്‍ മരിച്ചിരുന്നു. പ്രളയത്തില്‍ നിരവധി വാസസ്ഥലങ്ങള്‍ തകര്‍ന്നതായും പല റോഡുകളും അടച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.