'ലോക്ക്ഡൗണ്‍ ഇളവില്‍ തീരുമാനം വേണം, ബുധനാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം': അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

 'ലോക്ക്ഡൗണ്‍ ഇളവില്‍ തീരുമാനം വേണം, ബുധനാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം': അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവില്‍ ഉടനെ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ രംഗത്തെ ആളുകളുമായി ചര്‍ച്ച നടത്തി ബുധനാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും വിദഗ്ദ്ധ സമിതിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ഉദ്യോഗസ്ഥ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിര്‍ദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണം ഇനിയും തുടരണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയന്ത്രണത്തില്‍ മറ്റു ശാസ്ത്രീയ രീതി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ അടച്ചിടലിനെതിരെയുള്ള പ്രതിഷേധം വ്യാപാരികളില്‍ നിന്നെന്നപോലെ പൊതുജനങ്ങള്‍ക്കിടയിലും ശക്തമാവുകയാണ്. നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വ്യാപാരികള്‍. അശാസ്ത്രീയ രീതി പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇതിനിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ക്ക് എതിരെയും പ്രതിഷേധം ശക്തമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.