ഹോങ്കോങ്ങില്‍ ചൈനീസ് ദേശീയഗാനത്തിന് കൂവിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഹോങ്കോങ്ങില്‍ ചൈനീസ് ദേശീയഗാനത്തിന് കൂവിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഹോങ്കോങ്: ടിവിയില്‍ ചൈനയുടെ ദേശീയഗാനം സംപ്രേക്ഷണം ചെയ്തപ്പോള്‍ ജനങ്ങള്‍ കൂവിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിമ്പിക്സില്‍ ഹോങ്കോങിന്റെ ഫെന്‍സര്‍ ച്യൂങ് കാ ലോങ്ങിന് മെഡല്‍ സമ്മാനിക്കുന്ന ചടങ്ങിനിടെ ചൈനീസ് ദേശീയഗാനം സംപ്രേക്ഷണം ചെയ്തപ്പോഴാണ് സംഭവം. ചൈനീസ് ദേശീയ ഗാനത്തെ അപമാനിച്ചതിന് 40 കാരനെയാണ് ഹോങ്കോംഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹോങ്കോങ്ങിലെ ഒരു ഷോപ്പിങ് മാളില്‍ ബിഗ് സ്‌ക്രീനിലൂടെ ചടങ്ങ് വീക്ഷിച്ച നൂറോളം പേരാണ് ചൈനീസ് ദേശീയഗാനം കേട്ടപ്പോള്‍ കൂവിയത്. ഞങ്ങള്‍ ഹോങ്കോങ്ങ്കാരാണ്, ചൈനക്കാരല്ല എന്ന് ഇവര്‍ വിളിച്ചു പറയുകയും ചെയ്തു. 25 വര്‍ഷത്തിനിടയിലെ ഹോങ്കോങിന്റെ ആദ്യത്തെ ഒളിമ്പിക് സ്വര്‍ണ നേട്ടമായിരുന്നു ച്യൂങ് കാ ലോങ്ങിന്റേത്. ഇതിന്റെ തത്സമയ പ്രക്ഷേപണം പതിനായിരക്കണക്കിനു ഹോങ്കോങ്ങുകാരാണ് കണ്ടത്. കാലങ്ങളായി ചൈനീസ് അധീനതയിലാണ് ഹോങ്കോങ്. ഇതിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ കര്‍ശനമായിട്ടാണ് ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ്കോങ് പോലിസ് നേരിടാറുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.