ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും തലവേദനയാകുമ്പോള്‍ ഭിന്നനിലപാടുമായി എന്‍ഡിഎ ഘടകക്ഷി ജെഡിയു. പെഗാസസ് ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ആവശ്യം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
പെഗാസസ് വിഷയത്തില്‍ ഇതാദ്യമായാണ് ഒരു എന്‍ഡിഎ ഘടകകക്ഷി അന്വേഷണം ആവശ്യപ്പെടുന്നത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പെഗാസസില്‍ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് നിതീഷിന്റെ ആവശ്യം വലിയ ആയുധമാകും. പെഗാസസ് വിവാദത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലാത്ത സാഹചര്യത്താലാണ് നിതീഷ് കുമാറിന്റെ ആവശ്യവും ഉയര്‍ന്നു വന്നിരിക്കുന്നത്.