രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍; കൂടുതലും യുപിയില്‍, ഒരെണ്ണം കേരളത്തില്‍

രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍; കൂടുതലും യുപിയില്‍, ഒരെണ്ണം കേരളത്തില്‍

ന്യുഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ലോക്‌സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് യുജിസി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രധാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യു.ജി.സി നടപടി. എട്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ മുന്നില്‍. ഉത്തര്‍പ്രദേശിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സര്‍വകലാശാലകളും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.