തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം. കേരളം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം ആരോഗ്യമന്ത്രാലയവുമായി പങ്കുവച്ച സ്ഥിതിവിവരങ്ങളിലാണ് പഴുതുകളെപ്പറ്റി വിശദമാക്കിയിരിക്കുന്നത്.
കോണ്ടാക്ട് ട്രെയ്‌സിംഗില്‍ ആണ് പ്രധാന പോരായ്മയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശുപാര്‍ശ ചെയ്യപ്പെട്ട 1:20 ന് പകരം ഉള്ളത് 1:15 ആണെന്നും ആരോഗ്യവകുപ്പ്. രോഗബാധ കൂടിയ 10 ജില്ലകളിലും യുക്തിസഹാജമായ വിധത്തില്‍ കോണ്ടാക്ട് ട്രെയ്‌സിംഗ് ഉണ്ടാകുന്നില്ല.
മലപ്പുറം ജില്ലയിലെ സ്ഥിതി അതീവ ആശങ്കാ ജനകമാണെന്നും കേന്ദ്ര സംഘം വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണുക്കള്‍ നിശ്ചയിക്കുന്നതിലെ നടപടികളിലും യുക്തിയില്ലെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. വീട് വീടാന്തരം ഉള്ള പരിശോധന വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.