പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്‌നങ്ങള്‍ സൗദി അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍

പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്‌നങ്ങള്‍ സൗദി അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: പ്രവാസികള്‍ നേരിടുന്ന യാത്രാ സംബന്ധമായ ബുദ്ധിമുട്ട് സൗദി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. സൗദിയുടെ തെക്കന്‍ അതിര്‍ത്തി പട്ടണമായ ജിസാനില്‍ ഇന്ത്യന്‍ സാമൂഹിക സംഘടനാ പ്രതിനിധികള്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ പ്രൊഫഷനലുകള്‍ക്കു നേരിട്ട് സൗദിയിലേക്ക് വരാന്‍ കഴിയുന്നത് പോലെ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് സൗദി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ നടപ്പാകുമെന്നും അംബാസഡര്‍ പറഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബാസഡര്‍ക്ക് ഒപ്പം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, കോണ്‍സുല്‍ ഹംന മറിയം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂവര്‍ക്കും ജിസാന്‍ പ്രവാസി സമൂഹത്തിന്റെ ഉപഹാരം സമ്മാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.