തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കും: കേന്ദ്രസര്‍ക്കാര്‍

തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കും: കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയും ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ലോക്‌സഭയില്‍ നിയമമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാര്‍ശയെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

2019 ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകര്‍ കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയത്. വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാര്‍ ഡാറ്റാബേസുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു. ഇതിനായി കേന്ദ്രം പ്രത്യേക നിയമം കൊണ്ടു വരണമെന്നും വോട്ടെടുപ്പിന് മുന്‍പുള്ള 48 മണിക്കൂറില്‍ പത്രമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നിരോധിക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.