ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്ന് പാർലമെന്റിൽ മാർച്ച് നടത്തുന്നു.
ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് മാര്‍ച്ച്. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങ് വിലയും, സര്‍ക്കാര്‍ സംഭരണവും നിയമപരമായി ഉറപ്പാക്കുക. വൈദ്യുതി ഭേദഗതി ബില്ല് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.