കോവിഡ്: കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടകയും തമിഴ്നാടും

കോവിഡ്: കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടകയും തമിഴ്നാടും

ബെംഗ്‌ളൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകം കേരളത്തിന്റെ അതിര്‍ത്തിയില്‍ വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു. തമിഴ്നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതിര്‍ത്തി ജില്ലകളിലും, റെയില്‍വേ സ്റ്റേഷനുകളിലും, വിമാന താവളങ്ങളിലും കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ തമിഴ്‌നാട് അറിയിച്ചിരുന്നു.

കേരളത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് കര്‍ണാടകയും തമിഴ്നാടും നിയന്ത്രണം കര്‍ശനമാക്കിയിരിക്കുന്നത്. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ പ്രദേശങ്ങളിലാണ് കര്‍ണാടകം വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, അതിര്‍ത്തി ജില്ലകളില്‍ കര്‍ശന നിയന്ത്രണത്തിനായി പ്രത്യേക കര്‍മ്മ സേനകളും രൂപീകരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.