വിവാഹ നിയമങ്ങളില്‍ പൊളിച്ചെഴുത്തു വേണം, അത് കാലഘട്ടത്തിന്റെ ആവശ്യം: ഹൈക്കോടതി

വിവാഹ നിയമങ്ങളില്‍ പൊളിച്ചെഴുത്തു വേണം, അത് കാലഘട്ടത്തിന്റെ ആവശ്യം: ഹൈക്കോടതി

കൊച്ചി: വിവാഹ നിയമങ്ങളില്‍ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമുദായ നിയമങ്ങള്‍ക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും കോടതി വ്യക്തമാക്കി.

സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹര്‍ജികള്‍ക്കെതിരായ ഭര്‍ത്താക്കന്‍മാരുടെ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

ഭാര്യയുടെ ആഗ്രഹവും അനുമതിയും ഇല്ലാതെയുള്ള ലൈംഗീക ബന്ധം ബലാല്‍സംഗമാണന്നും വിവാഹമോചനത്തിന് അത് മതിയായ കാരണമാണന്നും കോടതി വ്യക്തമാക്കി. നിര്‍ബന്ധിത ലൈംഗീക ബന്ധം ഭാര്യയോടുള്ള ക്രൂരതയാണന്നും വിവാഹമോചനം മൂലം സ്ത്രീയുടെ ജീവിതം കൂടുതല്‍ ദുസഹമാവുമെന്നും കോടതി ഉത്തരവില്‍ ചുണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.