കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇ ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇ ഡി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 200 കോടി രൂപയുടെ തട്ടിപ്പാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍. പൊലീസില്‍ നിന്നും ലഭിച്ച രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവരുടെ കള്ള അക്കൗണ്ടുകള്‍ രൂപീകരിക്കുകയും ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് കണ്ടെത്തല്‍. ഇത് റിയല്‍ എസ്റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. 2014, 2020 കാലഘട്ടത്തിലാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിപ്പോള്‍ പണം ലഭ്യമാകാതെ വരികയുമായിരുന്നു. തുടര്‍ന്നാണ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്.

സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി സ്വീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.