കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു

കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു

ശ്രീഗനര്‍: ജമ്മു കാശ്മീരിലെ ബുദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. കൊല്ലപെട്ടയാൾ ഏത് ഭീകരസംഘടനയില്‍പ്പെട്ടയാളാണെന്നും വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഏറ്റുമുട്ടലിനെ രക്ഷപ്പെട്ട മറ്റൊരു ഭീകരനെ പുല്‍വാമയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

അതേസമയം ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. പതിനാല് ജില്ലകളിലായി 45 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.

ജൂലൈ 31 ന് ഈ കേസുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അനന്ത്നാഗ് ജില്ലയിലാണ് പ്രധാനമായും റെയ്ഡ് പുരോഗമിക്കുന്നത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് പത്ത് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ സര്‍ക്കാരിലെ പത്ത് ഉദ്യോഗസ്ഥരെ തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.