മുട്ടില്‍ മരംമുറി കേസില്‍ നിന്ന് 29 കര്‍ഷകരെയും ആദിവാസികളെയും ഒഴിവാക്കി

മുട്ടില്‍ മരംമുറി കേസില്‍ നിന്ന് 29 കര്‍ഷകരെയും ആദിവാസികളെയും ഒഴിവാക്കി

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ആദിവാസികളും കര്‍ഷകരുമുള്‍പ്പെടെ 29 പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഇതില്‍ 20 പേര്‍ ആദിവാസി വിഭാഗത്തിലുള്ളവരും ഒന്‍പതു പേര്‍ കര്‍ഷകരുമാണ്. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഇവരെ പറഞ്ഞു പറ്റിച്ച് മരംമുറിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

അതേസമയം സിന്ധു, അജി എന്നീ റവന്യൂ ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ക്കാന്‍ അന്വേഷണ സംഘം അനുമതി തേടി. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായിരുന്ന ഹംസയെ തൃശൂര്‍ മരം മുറിയിലും അറസ്റ്റ് ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.