കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിയിലേക്ക് മടങ്ങാമെന്ന് ഫ്‌ളൈ ദുബായ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.

അതേസമയം, വാക്‌സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍ നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാന കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിച്ചു. ദുബായ് താമസ വിസക്കാര്‍ക്ക് മാത്രമാണ് ഇളവ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.