വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക ആശ്വാസം; ഉച്ചയോടെ മൂന്ന് ലക്ഷം ഡോസെത്തും

വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക ആശ്വാസം; ഉച്ചയോടെ മൂന്ന് ലക്ഷം ഡോസെത്തും


തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമാകുന്നു. ഇന്ന് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ കേരളത്തിലെത്തും. 1,20,000 ഡോസ് വാക്‌സിന്‍ എറണാകുളം മേഖലയില്‍ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 1,70,000 ഡോസും കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്‌സിനുമാണ് എത്തുക.

വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ മുടങ്ങിയിരുന്നു. കേരളത്തിന് അടുത്ത ബാച്ച് വാക്സിന്‍ നാളെ ലഭ്യമാക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ മുടങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിന് കേന്ദ്രം വാക്സിന്‍ അനുവദിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വാക്സിന്‍ സ്റ്റോക്കില്ലാത്തതിനാല്‍ ഇന്നലെ വാക്സിനേഷന്‍ മുടങ്ങാനിടയായ സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. 2021 ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.