കൊച്ചി: ക്രിസ്റ്റ്യന്‍ നാടാര്‍ സംവരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ കേസില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊണ്ടുവന്ന നാടാര്‍ സംവരണത്തിനെതിരെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിന് ഹൈക്കോടതി വിസമ്മതിച്ചു.
ഇത്തരമൊരു സംവരണ പട്ടിക വിപുലീകരണത്തിന് സര്‍ക്കാരിന് ഉത്തരവിടാനാകില്ലെന്നാണ് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്. മറാത്ത കേസ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ മറാത്ത കേസിനും മുന്‍പ് തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വാദം.