ന്യുഡല്‍ഹി: ഒബിസി ബില്‍ ലോക്‌സഭ പാസാക്കി. ഭരണഘടന ഭേദഗതി ബില്‍ പാസാക്കിയത് പ്രതിപക്ഷ പിന്തുണയോടെയാണ്. ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്ലാണ് പാസാക്കിയത്. 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു.
പെഗസസ് വിവാദത്തിലെ പ്രതിഷേധവും ഏറ്റുമുട്ടലും തല്‍ക്കാലം നിര്‍ത്തിവച്ച് ഒബിസി ബില്‍ പാസാക്കാന്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒന്നിക്കുകയായിരുന്നു. ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ ഒബിസി കമ്മിഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലായിരുന്നു കോടതിയുടെ തീരുമാനം. ഇത് മറികടന്ന് സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനസ്ഥാപിക്കാനാണ് പുതിയ ഭരണഘടന ഭേദഗതി.