സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം; 16 മുതല്‍ അപേക്ഷ നല്‍കാം

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം; 16 മുതല്‍ അപേക്ഷ നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന നടപടികൾ ഈ മാസം 16 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കി സെപ്തംബറിൽ ക്ലാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

എന്നാൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ അവസാന പരീക്ഷയ്ക്ക് മുൻപ് മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.