രാജ്യത്ത് വാക്‌സിന്‍ മിക്‌സ് പഠനത്തിന് അനുമതി

രാജ്യത്ത് വാക്‌സിന്‍ മിക്‌സ് പഠനത്തിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമായേക്കാവുന്ന 'വാക്‌സിന്‍ മിക്‌സിംഗ്' പഠനത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യുടെ അനുമതി. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ ഓരോ ഡോസ് ഉപയോഗിച്ചുള്ളതാണ് പഠനം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പഠനവും 300 വോളന്റീയര്‍മാരില്‍ ക്ലിനിക്കല്‍ പരീക്ഷണവും നടത്താനുള്ള അനുമതിയാണ് നല്‍കിയത്. ഫൈസര്‍ അസ്ട്രാസെനക, സ്പുട്‌നിക് അസ്ട്രാസെനക തുടങ്ങിയവ ചേര്‍ത്തുള്ള പരീക്ഷണം വിദേശത്തും നടക്കുന്നുണ്ട്.

വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കെ മിക്‌സ് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ഈ രീതി സുരക്ഷിതമാണെന്നും കോവിഡിനെതിരായ പ്രതിരോധശേഷി കൂട്ടുമെന്നും യു.പിയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.