തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെടുന്നതിന്റെ പേരിൽ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലത്തായി സംസ്ഥാനത്തുണ്ടായത്. ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കും.
എന്നാൽ രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നും ജനപ്രതിനിധികള്‍ അത്തരം വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.