സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ഓണത്തിന് ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്സവബത്തയും ബോണസും പ്രഖ്യാപിച്ചു. നിയമസഭയിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധി സംസ്ഥാനം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം. എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറി ശമ്പള അഡ്വാന്‍സ് ഉണ്ടായിരിക്കുക ഇല്ല.

അതേസമയം സാമ്പത്തികമായി കഴിവുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.