പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി നല്‍കും; ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും

പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി നല്‍കും; ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും


തിരുവനന്തപുരം: ഹോക്കിയില്‍ ഇന്ത്യയുടെ വിജയശില്‍പി മലയാളി താരം പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ സമ്മാനമായി നല്‍കും. മന്ത്രി വി അബ്ദുറഹ്മാനാണ് മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം അറിയിച്ചത്.

ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിമ്പിക്സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും പ്രോത്സാഹനമായി അഞ്ച് ലക്ഷം രൂപയും നല്‍കും. മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കേണ്ടതു കൊണ്ടാണ് പ്രഖ്യാപനം നീണ്ടതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.