'ഈശോ'സിനിമ വിവാദം: ഒരു മതത്തെയും വേദനിപ്പിച്ചാവരുത് സിനിമകളെന്ന് അഡ്വ. ജോബ് മൈക്കിള്‍

'ഈശോ'സിനിമ വിവാദം: ഒരു മതത്തെയും വേദനിപ്പിച്ചാവരുത് സിനിമകളെന്ന് അഡ്വ. ജോബ് മൈക്കിള്‍

കോട്ടയം: ഈശോ സിനിമയ്ക്കെതിരായ വിവാദം ഏറ്റെടുത്ത് കേരള കോണ്‍ഗ്രസ് എമ്മും. ഒരു മതത്തെയും വേദനിപ്പിച്ചാവരുത് സിനിമകളെന്ന് ചങ്ങനാശേരി എംഎല്‍എ അഡ്വ. ജോബ് മൈക്കിള്‍ പറഞ്ഞു. സിനിമയ്ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവനാമം ദുരുപയോഗം ചെയ്യുന്ന സിനിമകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

സിനിമ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈശോ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സിനിമ യേശുവിനെയും ക്രിസ്ത്യന്‍ വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാണ് ഇവരുടെ വാദം. ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രതിഷേധം അലയടിക്കുമ്പോഴും സിനിമയുടെ പേര് മാറ്റില്ലെന്നാണ് സംവിധായകന്‍ നാദിര്‍ഷയുടെ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.