ലണ്ടന്‍: ബ്രിട്ടനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ പ്ലിമത്തിലെ കീഹാമില്‍ അക്രമി അഞ്ചു പേരെ വെടിവച്ചു കൊന്നു. അയാളും ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പോലീസ് അറിയിച്ചു.
നഗരം ഉറങ്ങുമ്പോഴാണ് ഒരു വീടിന്റെ കതകില്‍ തട്ടി വിളിച്ച് ഒച്ചവച്ച ശേഷം തോക്കു ധാരി കണ്ണില്‍ കണ്ടവര്‍ക്കെല്ലാം നേരെ വെടയുണ്ടയുതിര്‍ത്തത്.എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങളോ ഇരകളും കുറ്റവാളിയുമായുള്ള ബന്ധമോ വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.262,000 നിവാസികളുള്ള തുറമുഖ നഗരമാണിത്.
എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് അടിയന്തിര സേവനം ലഭ്യമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.രണ്ട് സ്ത്രീകളും കുറ്റവാളിയെന്നു കരുതുന്നയാള്‍ ഉള്‍്‌പ്പെടെ രണ്ട് പുരുഷന്മാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.'അന്വേഷണം തുടരുകയാണ്.' ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പോലീസ് പറഞ്ഞു.'ഞാന്‍ ചീഫ് കോണ്‍സ്റ്റബിളുമായി സംസാരിച്ചിട്ടുണ്ട്, എന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.' ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ ട്വീറ്റ് ചെയ്തു.