സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം; നാല് ജെയ്ഷെ ഭീകരര്‍ പിടിയില്‍

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം; നാല് ജെയ്ഷെ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതി തകര്‍ത്ത് സുരക്ഷാസേന. 15 മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഒരു പാക് ഭീകരനെ കൊലപ്പെടുത്തിയതായി കാശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. നാല് ജെയ്ഷെ ഭീകരരെ പിടിച്ചതായും സേന വ്യക്തമാക്കി. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരവും കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ ബി.എസ്.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെള്ളിയാഴ്ചയും തുടര്‍ന്ന വെടിവയ്പില്‍ രണ്ട് പ്രദേശവാസികള്‍ക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് പൊലീസ് ഉപയോഗിച്ച രണ്ട് ഡ്രോണുകള്‍ ഭീകരര്‍ വെടിവച്ചിട്ടു.

ദേശീയ പാതയില്‍ വലിയ ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. സമയോചിതമായ ഇടപെടലിലൂടെ പദ്ധതി തകര്‍ക്കാന്‍ സാധിച്ചുവെന്ന് കാശ്മീര്‍ പൊലീസ് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു. കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരന്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ തെരച്ചില്‍ തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.