അമ്മാന്‍: അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്ന നയതന്ത്രജ്ഞരെയും വിദേശ ജീവനക്കാരെയും ഒഴിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് ഖത്തര്‍ അറിയിച്ചു. താലിബാനുമായി രാഷ്ട്രീയ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി, ജോര്‍ദാന്‍ തലസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'സംഭവവികാസങ്ങളുടെ വേഗത സംബന്ധിച്ച് അന്താരാഷ്ട്ര ഉത്ക്കണ്ഠയുണ്ട്. അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം ദോഹ സമാധാനപരമായ പരിവര്‍ത്തനം കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുകയാണ്' - അല്‍താനി അറിയിച്ചു. താലിബാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന തങ്ങള്‍ അഫ്ഗാനിലുടനീളം സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ ഉണ്ടാകാനും സ്ഥിരത ഉറപ്പുവരുത്താനും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.