പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു; സിലിണ്ടറിന് 25 രൂപ കൂട്ടി

പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു;  സിലിണ്ടറിന് 25 രൂപ കൂട്ടി

കൊച്ചി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. നിലവിൽ 841.50 രൂപയാണ് വില. ഇന്ന് മുതൽ 866.50 രൂപയാകും.

കഴിഞ്ഞ മാസവും പാചക വാതക വില വർധിപ്പിച്ചിരുന്നു. 25.50 രൂപയാണ് കഴിഞ്ഞ മാസം വർധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയാക്കുകയും ചെയ്തിരുന്നു. അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറൊന്നിന് അഞ്ചു രൂപയാണ് കുറച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.