ഐ.എസ് ബന്ധം: രണ്ട് യുവതികളെ കണ്ണൂരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു

ഐ.എസ് ബന്ധം: രണ്ട് യുവതികളെ കണ്ണൂരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റു (ഐ.എസ്) മായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ എന്‍ആഎയുടെ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂരിലെത്തി ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.

യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.എസിനായി ആശയ പ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.

കഴിഞ്ഞ ആറ് മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതികള്‍ അറസ്റ്റിലായത്. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇരുവരും എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.