തിരുവനന്തപുരം: അഡ്വ. പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ ആയേക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ് സതീദേവി.
എംസി ജോസഫൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്ഥാനം ഒഴിയാന്‍ എട്ടു മാസം ബാക്കി നില്‍ക്കെ ആയിരുന്നു എം സി ജോസഫൈന്റെ രാജി. തുടര്‍ന്ന് ജെ മേഴ്സിക്കുട്ടിയമ്മ, സതീദേവി, സിഎസ് സുജാത തുടങ്ങിയവരുടെ പേരുകള്‍ പരിഗണനാ പട്ടികയിലേക്ക് വന്നിരുന്നു. വടകര ലോക്‌സഭ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.