തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് വരുന്ന നാലു ദിവസങ്ങൾ ബാങ്കുകൾ പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകൾക്ക് നാളെ മുതൽ തിങ്കൾ വരെ അഞ്ചു ദിവസം അവധിയാണ്.
ബാങ്കുകൾക്ക് അവധി തുടർച്ചയായി നാല് ദിവസമാണ്. ഉത്രാട ദിനമായ വെള്ളിയും തിരുവോണ ദിനമായ ശനിയും ഞായറും ശ്രീനാരായണ ഗുരുദേവ ജയന്തി ദിനമായ തിങ്കളും ബാങ്കുകൾ പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകൾക്ക് മുഹറത്തിന്റെ അവധിയാണ്.
അതേസമയം, ആഗസ്റ്റ് 28 വെള്ളിയാഴ്ച (അയ്യങ്കാളി ദിനം), സെപ്റ്റംബർ ഒന്ന് മൂന്നാം ഓണം എന്നീ ദിവസങ്ങൾ ബാങ്കിന് പ്രവൃത്തിദിവസങ്ങൾ ആയിരിക്കും. 28 വെള്ളിയാഴ്ച അയ്യങ്കാളി ദിനം അവധിയാണെങ്കിലും ശബളവും പെൻഷനും വിതരണം ചെയ്യാനായി തുറന്നുപ്രവർത്തിക്കാൻ ധനവകുപ്പ് ട്രഷറികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.