ന്യുഡല്‍ഹി: അഫ്ഗാന്‍ സ്പെഷ്യല്‍ സെല്‍ മുഴുവന്‍ സമയവും സജ്ജമെന്ന് കേന്ദ്രമന്ത്രി വി
മുരളീധരന്‍. അഫ്ഗാനില്‍ നിന്ന് നാട്ടിലേക്ക് വരാനുള്ളവര്‍ക്കും മറ്റ് സഹായങ്ങള്‍ക്കും സെല്ലുമായി ബന്ധപ്പെടാമെന്ന് വി മുരളീധരന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അറിയിപ്പ്.
ഫോണ്‍ : +91-11-49016783, +91-11-49016784, +91-11-49016785, വാട്‌സ്ആപ്: +91-8010611290 [email protected] എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യം വിലയിരുത്തി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാണ് കേന്ദ്ര നീക്കം. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമര്‍ജന്‍സി വീസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.