ഹെയ്തി ഭൂകമ്പം; സഹായമെത്തിച്ച് അമേരിക്കയിലെ മെത്രാന്മാര്‍

ഹെയ്തി ഭൂകമ്പം; സഹായമെത്തിച്ച്  അമേരിക്കയിലെ മെത്രാന്മാര്‍

പോര്‍ട്ട്-ഓ-പ്രിന്‍സ്: ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിച്ച് അമേരിക്കയിലെ മെത്രാന്മാര്‍. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും ലോസ് ആഞ്ചലസ് അതിരൂപതാ മെത്രാപ്പോലീത്തയുമായ ഹൊസെ ഗോമസ് ഇറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ നാശം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. സമയം പിന്നിടുംതോറും നാശനഷ്ടത്തിന്റെ കണക്കുകള്‍ ഉയരുന്നു. ദുരിതമനുഭവിക്കുന്ന ഹെയ്തിയിലെ ജനങ്ങള്‍ക്കു വേണ്ടി അമേരിക്കന്‍ മെത്രാന്‍ സമിതി പ്രത്യേക പ്രാര്‍ത്ഥനയര്‍പ്പിച്ചു.
ഹെയ്തിയിലെ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ലോണറി സതൂര്‍ണെയ്ക്കും വിശ്വാസ സമൂഹത്തില്‍ അക്ഷീണം സേവനം ചെയ്യുന്നവര്‍ക്കും അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പേരില്‍ പ്രാര്‍ത്ഥനയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

രാജ്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ കത്തോലിക്കരോടും അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അന്തര്‍ ദേശീയ മാനുഷിക സംഘടനയായ കാത്തലിക് റിലീഫ് സൊസൈറ്റി ആഹ്വാനം ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും മോണ്‍. ഗോമസ് നന്ദി അറിയിച്ചു.

കൂടുതൽ വായനയ്ക്ക് :

ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരണം 2000 കടന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.