കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആധിപത്യമുറപ്പിച്ച താലിബാനെതിരെ ഒരുകൂട്ടം യുവതികള്‍ തെരുവില്‍ പരസ്യ പ്രതിഷേധത്തിനൊരുങ്ങിയതു കണ്ട് വിസ്മയിച്ച് ലോക രാഷ്ട്രങ്ങള്‍. പ്രതിഷേധ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്ന് സ്ത്രീകള്‍ മുദ്രാവാക്യം മുഴക്കുന്നത് കാണാം.
രാജ്യത്തെ ഭരണം പിടിച്ചടക്കിയ ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമാണിത്. സായുധരായ താലിബാനികള്‍ നോക്കിനില്‍ക്കെയാണ് സ്ത്രീകള്‍ പ്രതിഷേധപ്രകടനം നടത്തുന്നത്. സമത്വം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.ചില താലിബാനികള്‍ ഇവരോട് സംസാരിക്കുന്നുമുണ്ട്.
ഇതിനിടെ, അഫ്ഗാനിസ്ഥാന്‍ പതാകയുമായി തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയവര്‍ക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്ത വിവരവും പുറത്തുവന്നു. ഓഫീസുകളില്‍ അഫ്ഗാനിസ്ഥാന്‍ പതാക തന്നെ തുടരണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയവര്‍ക്കു നേരെയായിരുന്നു വെടിവയ്പ്പ്.സംഭവത്തില്‍ എത്ര പേര്‍ മരണപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരുക്ക് പറ്റിയെന്നോ വ്യക്തമല്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.