മത്സ്യത്തൊഴിലാളി അല്‍ഫോന്‍സയുടെ മീന്‍ വലിച്ചെറിഞ്ഞ ആറ്റിങ്ങല്‍ നഗരസഭയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മത്സ്യത്തൊഴിലാളി അല്‍ഫോന്‍സയുടെ മീന്‍ വലിച്ചെറിഞ്ഞ ആറ്റിങ്ങല്‍ നഗരസഭയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ആറ്റിങ്ങല്‍: മത്സ്യത്തൊഴിലാളി കച്ചവടത്തിനെത്തിച്ച മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മുബാറാക്, ഷിബു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ആറ്റിങ്ങലില്‍ അല്‍ഫോന്‍സയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് നഗരസഭയുടെ നടപടി. സംഭവത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

ഓഗസ്റ്റ് പത്തിനാണ് അഞ്ചുതെങ്ങ് സ്വദേശി റോഡരികില്‍ കച്ചവടം നടത്തുകയായിരുന്ന അല്‍ഫോന്‍സയുടെ മത്സ്യം കുട്ടയോടെയാണ് ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്.കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം.

നഗരസഭ ജീവനക്കാര്‍ പിടിച്ചുതള്ളിയപ്പോൾ അല്‍ഫോന്‍സയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി ശിവന്‍കുട്ടി അല്‍ഫോന്‍സയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. നഗരസഭ ജീവനക്കാര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.