ന്യൂസിലന്‍ഡില്‍ കണ്ടെത്തിയ ഡെല്‍റ്റ വൈറസ് എത്തിയത് ഓസ്ട്രേലിയയില്‍ നിന്ന്

 ന്യൂസിലന്‍ഡില്‍ കണ്ടെത്തിയ ഡെല്‍റ്റ വൈറസ് എത്തിയത് ഓസ്ട്രേലിയയില്‍ നിന്ന്


വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കൊവിഡ് 19 ന്റെ ഉറവിടം സംബന്ധിച്ച ആശങ്ക നീങ്ങിയതായി പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍.രോഗം സ്ഥിരീകരിച്ച ആളില്‍ നടത്തിയ പരിശോധനയില്‍ ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് കണ്ടെത്തി. സിഡ്നിയില്‍ നിന്ന് ഓഗസ്റ്റ് 7ന് എത്തിയ ആള്‍ വന്ന അന്ന് മുതല്‍ ആശുപത്രിയില്‍ ക്വാറന്റിനിലാണ്.

ഓക്ക്ലന്‍ഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഓക്ക്ലന്‍ഡില്‍ ഒരു ആഴ്ചത്തേക്കും മറ്റുള്ളയിടങ്ങളില്‍ മൂന്ന് ദിവസത്തേക്കും പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തിനിടെ യാതൊരു കോവിഡ് കേസും സ്ഥിരീകരിക്കാതിരുന്ന ശേഷമാണ് രാജ്യത്ത് അതിതീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്.ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞതോടെ വൈറസ് വ്യാപനം തടയാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പതിനൊന്ന് കേസുകള്‍ ഒറ്റ രാത്രി കൊണ്ടാണ് 21 ആയി ഉയര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.