വാഷിംഗ്ടണ്‍: യുഎസ് കാപ്പിറ്റോളിന് സമീപം സ്‌ഫോടകവസ്തുക്കള്‍ ഉള്ളതെന്നു സംശയിക്കുന്ന ട്രക്ക് കണ്ടെത്തി. ഭീഷണിയുമായി ഒരാള്‍ ട്രക്കില്‍ ഉണ്ടെന്നും അയാളുമായി സംസാരിക്കാന്‍ പോലീസ് ചിലരെ അയച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
പരിസരത്തു നിന്ന് മുഴുവന്‍ പേരെയും പോലീസ് ഒഴിപ്പിച്ചു.ലൈബ്രറി ഓഫ് കോണ്‍ഗ്രസിന് സമീപം കണ്ടെത്തിയ ട്രക്ക് പരിശോധിക്കാനുള്ള ശ്രമവും ആരംഭിച്ചു. സംഭവമറിഞ്ഞ് രാജ്യം ഞെട്ടി. അഫ്ഗാന്‍ സംഭവത്തിന്റെ പ്രത്യാഘാതമാണോയെന്ന ആശങ്ക തീവ്രമാണ്.