ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി വരുന്ന കൂറ്റന്‍ ഉല്‍ക്ക വരുന്നു... 4500 അടി വ്യാസമുള്ള ഉല്‍ക്ക ശനിയാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ അറിയിച്ചു. ആശങ്കയോടെയാണ് ബഹിരാകാശ ഗവേഷകര്‍ ഇതിനെ നിരീക്ഷിക്കുന്നത്. അപകട സാധ്യതയുള്ള ഉല്‍ക്കകളുടെ പട്ടികയിലാണ് നാസ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ഒന്‍പത് മടങ്ങ് ദൂരത്തിലൂടെയാണ് ഉല്‍ക്ക കടന്നുപോകുക. മണിക്കൂറില്‍ 94000 കിലോമീറ്ററാണ് വേഗത. 1.4 കിലോമീറ്റര്‍ വീതിയുള്ള ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്നത് ടെലിസ്‌കോപ്പിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബഹിരാകാശ ഗവേഷകര്‍.
2063ല്‍ വീണ്ടും ഇത് ഭൂമിയുടെ അരികിലൂടെ കടന്നുപോകും. ഉല്‍ക്കയുടെ ഭ്രമണപഥം നിരീക്ഷിക്കുന്നുണ്ട്. ആശങ്കയുണ്ടെങ്കിലും ഇത്തവണ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.