ഹെയ്തിയിലേക്ക് ജീവന്‍രക്ഷാ സഹായമേകി ഒട്ടേറെ രാജ്യങ്ങള്‍

ഹെയ്തിയിലേക്ക് ജീവന്‍രക്ഷാ സഹായമേകി ഒട്ടേറെ രാജ്യങ്ങള്‍

മാഡ്രിഡ്: ഭൂകമ്പം കനത്ത നാശം വിതച്ച ആഫ്രിക്കന്‍ രാജ്യമായ ഹെയ്തിയിലേക്ക് സഹായങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍.അമേരിക്ക, കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങളും നിരവധി യൂറോപ്യന്‍ രാജ്യങ്ങളും സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്. 30 ടണ്‍ ജീവന്‍രക്ഷാ സഹായ സാമഗ്രികള്‍ സ്പെയിന്‍ ആദ്യ ഘട്ടമായി കൈമാറി.

ആരോഗ്യരക്ഷാ ഉപകരണങ്ങളും മരുന്നുകളുമായി 21 ടണ്‍ അവശ്യ വസ്തുക്കള്‍ക്കു പുറമേ ടാര്‍പോളിന്‍, താല്‍ക്കാലിക ടെന്റുകള്‍, അടുക്കള സാധനങ്ങള്‍, ജലശുദ്ധീകരണ സാമഗ്രികള്‍ എന്നിവയടക്കം 10 ടണ്‍ സാധനങ്ങളും സ്പെയിന്‍ അടിയന്തിര സഹായമായി എത്തിച്ചു.ഐക്യരാഷ്ട്ര സഭയുടെ സംഘടനാ പ്രതിനിധികള്‍ നേരിട്ടെത്തിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

2000 പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തില്‍ നിരവധി പട്ടണങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. 12000 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഹെയ്തി ആഭ്യന്തരവകുപ്പ് അറിയിക്കുന്നത്. അരലക്ഷത്തിലധികം പേരെ ഭൂകമ്പം നേരിട്ടും അല്ലാതേയും ബാധിച്ചെന്നാണ് വിലയിരുത്തല്‍. തകരാത്ത വീടുകള്‍ പോലും വിള്ളല്‍ വീണതിനാല്‍ താമസയോഗ്യമല്ലാതായിക്കഴിഞ്ഞു. 7.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഈ മാസം 14ന് ഹെയ്തിയില്‍ ഉണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.