അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ത്രിപുരയിലെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും രാജിയ്‌ക്കൊരുങ്ങുകയാണ്. ഇവരും തൃണമൂലില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്ന തൃണമൂലിന് ത്രിപുര പരീക്ഷശാലയാണ്.
ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായ പോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് തൃണമൂല്‍. അഭിഷേക് ബാനര്‍ജിയും മുകുള്‍ റോയിയുടേയും നേതൃത്വത്തിലാണ് തൃണമൂല്‍ ത്രിപുരയിലെ നീക്കങ്ങള്‍ നടത്തി വരുന്നത്.
ഒരാഴ്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രബല നേതാവാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേരാനിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നാലെ അവര്‍ തൃണമൂലില്‍ ചേരുകയും ചെയ്തു.