ബ്രസല്‍സ്: താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ചക്കില്ലെന്നും വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. താലിബാന്‍ കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ അവരുടെ നിലപാട് അറിയിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം.
മനുഷ്യാവകാശ വിഷയത്തില്‍ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.
അതേസമയം അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇ.യു അറിയിച്ചിട്ടുണ്ട്. അഭയാത്ഥികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.