ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ 'ഒഴുകുന്ന' എടിഎമുമായി എസ്ബിഐ. ദാല്‍ തടാകത്തിലെ ഒരു ഹൗസ് ബോട്ടിലാണ് എസ്ബിഐ എടിഎം സൗകര്യം ഒരുക്കിയിരിക്കുന്നത്.
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് എടിഎം തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം 16ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാറയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.