തമിഴ് ചലച്ചിത്ര നടി അലക്സാണ്ട്ര മരിച്ച നിലയിൽ; കാമുകനെ ചോദ്യം ചെയ്യും

തമിഴ് ചലച്ചിത്ര നടി അലക്സാണ്ട്ര മരിച്ച നിലയിൽ; കാമുകനെ ചോദ്യം ചെയ്യും

പനജി: കാഞ്ചന 3 എന്ന രാഘവ ലോറൻസിന്റെ തമിഴ് ചിത്രത്തിലെ നടിയും റഷ്യന്‍ മോഡലുമായ അലക്സാണ്ട്ര ജാവിയ (24) മരിച്ചു. വെള്ളിയാഴ്ച ഗോവയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .

നടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റഷ്യന്‍ സ്വദേശിയായ അലക്സാണ്ട്ര കുറച്ചു കാലമായി ഗോവയിലാണ് താമസം. പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

നടിയുടെ മരണത്തിൽ കാമുകനെ പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. അതേസമയം 2019 ചെന്നൈയിൽ ഒരു ഫോട്ടോഗ്രാഫർക്കെതിരെ നടി ലൈംഗിക അതിക്രമത്തിന് പോലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ മരണത്തിൽ അയാളെയും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.