ന്യൂഡല്‍ഹി: കേണല്‍ റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ വനിതാ ഓഫീസര്‍മാര്‍ക്കാണ് ഈ സ്ഥാന കയറ്റം ലഭിക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്‌ഷന്‍ ബോര്‍ഡിന്റെ തീരുമാനം പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.
ഇന്ത്യന്‍ സൈന്യത്തിലെ ഭൂരിഭാഗം ശാഖകളില്‍നിന്നുള്ള വനിതാ ഓഫീസര്‍മാര്‍ക്കും സ്ഥിരം കമ്മിഷന്‍ നല്‍കിയതോടെയാണ് വനിതകള്‍ കേണല്‍ (ടൈം സ്കെയില്‍) റാങ്കിന് അര്‍ഹരായത്.
കോര്‍ ഓഫ് സിഗ്നല്‍സില്‍നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇ.എം.ഇ. കോറില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സോണിയാ ആനന്ദ്, ലെഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എന്‍ജിനിയേഴ്സില്‍ നിന്ന് ലെഫ്റ്റനന്റ് കേണല്‍ റീനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവരാണ് ഓഫീസര്‍മാര്‍.